ലണ്ടന്‍: സ്പാനിഷ് താരം റാഫേല്‍ നദാലിന് അസോസിയേഷന് ഓഫ് ടെന്നിസ് പ്രൊഫഷണല്‍സിന്റെ ലോക ഒന്നാം നമ്പര്‍ പുരസ്കാരം. എടിപി ടൂര്‍സ് ഫൈനലിന് മുന്നോടിയായി ലണ്ടനിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
ബ്രിട്ടന്റെ ആന്‍ഡി മുറെയെ മറികടന്നാണ് 31 വയസുകാരനായ നദാല്‍ ലോക ടെന്നീസിലെ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയത്. രണ്ട് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍, ഫ്രഞ്ച് ഓപ്പണ്‍, യുഎസ് ഓപ്പണ്‍ അടക്കം ആറു കിരീടങ്ങള്‍ നദാല്‍ ഈ സീസണില്‍ സ്വന്തമാക്കി.
എടിപി ലോക റാങ്കിംഗിന്റെ ചരിത്രത്തില്‍ ഒന്നാം റാങ്കോടെ സീസണ് അവസാനിപ്പിക്കുന്ന ഏറ്റവും പ്രായമുള്ള കളിക്കാരനാണ് നദാല്‍. 2008, 2010, 2013 വര്‍ഷങ്ങളിലും നദാലിന് ഒന്നാം റാങ്കോടെ സീസണ് അവസാനിപ്പിക്കാന്‍ സാധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: