ടോക്കിയോ: ഗള്‍ഫ് മേഖലയില്‍ അതിശക്തമായ ഭൂചലനം ഉണ്ടായതിനു പിന്നാലെ ജപ്പാനിലും ഭൂചലനമുണ്ടായി. റിക്ടര്‍ സ്കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.
ഹോന്‍ഷുവിലെ സെന്‍ഡായിയില്‍ നിന്ന് 351 കിലോമീറ്റര്‍ കിഴക്ക് മാറി 9.5 കിലോമീറ്റര്‍ അഗാധതയിലാണ് ഭൂചലനമുണ്ടായത്. ആദ്യം 6.1 തീവ്രത രേഖപ്പെടുത്തിയഭൂചലനം 5.8 തീവ്രതയിലേയ്ക്ക് എത്തുകയായിരുന്നു.
അതേസമയം ഭൂചലനത്തെ തുടര്‍ന്ന് നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സുനാമി മുന്നറിയിപ്പും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: