ന്യൂദല്‍ഹി: ആന്ധ്രാപ്രദേശിലെ ബോട്ട് ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ബോട്ട് അപകടത്തില്‍ അതിയായ വേദനയുണ്ടെന്നും ദുരന്തത്തില്‍ ജീവന് നഷ്ടപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.
ഞായറാഴ്ച കൃഷ്ണ നദിയില്‍ ബോട്ട് മുങ്ങി 18 പേരാണ് മരിച്ചത്. കൃഷ്ണ-ഗോദാവരി നദികളുടെ സംഗമസ്ഥാനത്തായിരുന്നു അപകടം. ചെറു ബോട്ടില്‍ അനുവദനീയമായതിലും അധികം ആളുകള്‍ കയറിയതാണ് അപകടത്തിനു കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: