തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജി നീട്ടിക്കൊണ്ടു പോകാന്‍ എന്‍സിപി നീക്കം. ചൊവ്വാഴ്ച ചേരുന്ന യോഗം മന്ത്രിയുടെ രാജി ചര്‍ച്ച ചെയ്യാനല്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരന് മാസ്റ്റര്‍ പറഞ്ഞു. ഒരു മാസം മുമ്പേ നിശ്ചയിച്ച യോഗമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മന്ത്രിയുടെ രാജിക്കാര്യത്തില്‍ നാളെ തീരുമാനം ഉണ്ടാകില്ലെന്നും പീതാംബരന് മാസ്റ്റര്‍ അറിയിച്ചു. ആരോപണങ്ങളില്‍ തോമസ് ചാണ്ടിയുടെ പങ്ക് വ്യക്തമാക്കപ്പെട്ടിട്ടില്ല. ആരോപണം തോമസ് ചാണ്ടിയുടെ കമ്പനിയെപ്പറ്റിയാണ്. മന്ത്രിയെപ്പറ്റിയല്ല. എന്നാല്‍ ഇക്കാര്യത്തില്‍ സിപിഐ എടുക്കുന്ന നിലപാട് ശത്രുക്കര്ക്ക് ഗുണം ചെയ്യുന്നതാണെന്നും പീതാംബരന് മാസ്റ്റര്‍ കുറ്റപ്പെടുത്തി.
അതേസമയം രാജിക്കാര്യത്തില്‍ അന്തിമ തീരുമാനം കേന്ദ്ര നേതൃത്വത്തിന് വിടാന്‍ തോമസ് ചാണ്ടി പക്ഷം ആവശ്യപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: