കോഴിക്കോട്: ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം ഭക്തജനങ്ങള്‍ക്ക് വിട്ടുനല്കണമെന്നാവശ്യപ്പെട്ട് മലബാര്‍ ക്ഷേത്രരക്ഷാ സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തും.
ക്ഷേത്രങ്ങളുടെ സ്വയംഭരണ നിര്‍വ്വഹണാധികാരം കവര്‍ന്നെടുക്കാനുള്ള ഇടതുസര്‍ക്കാരിന്റെ ഗൂഢതന്ത്രം ദേവസ്വം ബോര്‍ഡ് മുഖേന നടപ്പാക്കുകയാണ് ചെയ്തതെന്ന് ക്ഷേത്രരക്ഷാ സമിതി ഭാരവാഹികള്‍ ആരോപിച്ചു. പാര്‍ത്ഥസാരഥി ക്ഷേത്രം ഭക്തജനങ്ങള്‍ക്ക് വിട്ടു കൊടുക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
രാവിലെ 10.30ന് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് പരിസരത്ത് നിന്നും ആരംഭിക്കുന്ന മാര്‍ച്ച് ശബരിമല അയ്യപ്പസേവാ സമാജം ദേശീയ വൈസ് പ്രസിഡന്റ് സ്വാമി അയ്യപ്പദാസ് ഉദ്ഘാടനം ചെയ്യും. ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, പി.കെ. സതീഷ് രാജ, എസ്.ജെ.ആര്. കുമാര്‍, രജിനേഷ് ബാബു, എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാട്, വി.കെ. വിശ്വനാഥന് തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: