ഭൂമി കൈയേറിയെന്ന ആരോപണം നേരിടുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടിയോട് കടക്ക് പുറത്ത് എന്ന് പറയാനുള്ള ആര്‍ജ്ജവം മുഖ്യമന്ത്രി പിണറായി വിജയന് കാണിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു. തോമസ് ചാണ്ടിക്ക് യുഡിഎഫ് കൂട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ബിജെപിയുടെ സെക്രട്ടേറിയറ്റ് വളയല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു കുമ്മനം. യുഡിഎഫിന്റെ കാലത്താണ് തോമസ് ചാണ്ടി ഏറ്റവും കൂടുതല്‍ കൈയേറ്റം നടത്തിയിരിക്കുന്നത്. യുഡിഎഫിലെ ചില നേതാക്കളുടെ പിന്തുണ അദ്ദേഹത്തിനുണ്ടെന്നും കുമ്മനം വ്യക്തമാക്കി.
തോമസ് ചാണ്ടി അഴിമതിയുടെ ഘോഷയാത്രയാണ് നടത്തിയത്. അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും കുമ്മനം പറഞ്ഞു. സെക്രട്ടറിയേറ്റിന്റെ മൂന്ന് ഗേറ്റുകളും തടഞ്ഞുകൊണ്ടാണ് ഉപരോധം. എന്നാല്‍ കന്റോണ്‍മെന്റ് ഗേറ്റില്‍ ഉപരോധം ഉണ്ടാകില്ല. അതിനാല്‍ ജീവനക്കാര്‍ക്ക് സെക്രട്ടറിയേറ്റില്‍ പ്രവേശിക്കുന്നതിന് തടസം ഉണ്ടാകില്ല.
ബിജെപി സെക്രട്ടറിയേറ്റ് ഉപരോധം തത്സമയം
Posted by BJP Keralam on Sunday, November 12, 2017
പ്രതികരിക്കാൻ ഇവിടെ എഴുതുക: