തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ പരസ്യപ്രസ്താവനയ്ക്ക് ഇല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. രാജിയുമായി ബന്ധപ്പെട്ട് ഇടതുമുന്നണി കഴിഞ്ഞ ദിവസം തീരുമാനം എടുത്തിട്ടുണ്ട്. അതില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും കാനം പറഞ്ഞു.
കഴിഞ്ഞ ദിവസം എടുത്ത തീരുമാനം ഇന്ന് മാറ്റാന്‍ ഇത് വേലിയേറ്റമോ വേലിയിറക്കമോ അല്ല. പീതാംബരന് മാസ്റ്റര്‍ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് നേരിട്ട് പറയാമായിരുന്നുവെന്നും കാനം പറഞ്ഞു.
പരസ്യമായി പ്രതികരിക്കാത്തത് എല്‍ഡിഎഫ് അംഗമെന്ന നിലയിലാണെന്നും കാനം രാജേന്ദ്രന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: