വൈദ്യുതി വിതരണത്തില്‍ പുതിയ കാല്‍വയ്പ്പ്

Monday 13 November 2017 2:22 pm IST

കാട്ടാക്കട: കാട്ടാക്കടയില്‍ 220 കെവി സബ്‌സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചതോടെ ജില്ലയിലെ വൈദ്യുതി വിതരണപ്രസരണരംഗത്ത് പുതിയ കാല്‍വയ്പ്പ്. അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം സമയബന്ധിതമായി നല്‍കാന്‍ പുതിയ സബ്‌സ്റ്റേഷനിലൂടെ കഴിയുമെന്ന വിശ്വാസത്തിലാണ് കെഎസ്ഇബി അധികൃതര്‍. ജില്ലയിലെ തെക്കുകിഴക്കന്‍ മേഖലയില്‍ ആവശ്യമായ വൈദ്യുതി എത്തിക്കാന്‍ നിലവിലുള്ള 110 കെവി ലൈനിനു ശേഷി കുറവായതിനാല്‍ വേനല്‍ക്കാലത്ത് ഈ മേഖലകളില്‍ പകലും രാത്രിയിലും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഈ സ്ഥിതിക്ക് മാറ്റംവരുത്താന്‍ 2006 ലാണ് കാട്ടാക്കടയില്‍ സബ് സ്റ്റേഷന്‍ ആരംഭിക്കുന്നതിനു വേണ്ടി പോത്തന്‍കോട് നിന്ന് ഇവിടേക്ക് 220 കെവി പദ്ധതി ആസൂത്രണം ചെയ്തത്. അണ്ടൂര്‍ക്കോണം സബ്‌സ്റ്റേഷനില്‍ നിന്ന് അയിരൂര്‍പ്പാറ, ഉളിയാഴത്തുറ, വട്ടപ്പാറ, പേരൂര്‍ക്കട, അരുവിക്കര, കരകുളം, വിളപ്പില്‍, കുളത്തുമ്മല്‍ വില്ലേജുകളില്‍ കൂടിയാണ് ലൈന്‍ കാട്ടാക്ക സബ്‌സ്റ്റേഷനില്‍ എത്തിച്ചത്. ഇരട്ട മൂസ് കണ്ടക്ടര്‍ ഉപയോഗിച്ചുള്ള ഈ ഡബിള്‍ സര്‍ക്ക്യൂട്ട് ലൈനിന് 1000 മെഗാവാട്ട് വൈദ്യുതിവഹിക്കാനുള്ള ശേഷിയുണ്ട്. 108 ടവറുകളിലൂടെ കടന്നുപോകുന്ന ഈ ലൈനിന് 27 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്. കെഎസ്ഇബി വിലയ്ക്കു വാങ്ങിയ 7.1 ഏക്കര്‍ സ്ഥലത്താണ് കാട്ടാക്കടയില്‍ സബ്‌സ്റ്റേഷന്‍ പണിഞ്ഞത്. സ്ഥലം ഏറ്റെടുത്ത് 2009 ല്‍ പണി ആരംഭിച്ചു. 200 എംവിഎ ശേഷിയുള്ള ട്രാന്‍സ്‌ഫോര്‍മറാണ് ഇപ്പോള്‍ സ്ഥാപിച്ചിരിക്കുന്നതെങ്കിലും ശേഷി വര്‍ധിപ്പിക്കാനും കഴിയും. സബ്‌സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചതോടെ കാട്ടാക്കട 110 കെവി സബ്‌സ്റ്റേഷന്‍, തിരുമല, പാറശാല, അരുവിക്കര, നെടുമങ്ങാട് എന്നിവിടങ്ങളിലേക്കും വൈദ്യുതി നല്‍കാന്‍ കഴിയും. കൂടാതെ വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ആവശ്യമായ വൈദ്യുതിയും ഇവിടെ നിന്ന് എത്തിക്കാന്‍ കഴിയും. പദ്ധതിയില്‍ നിന്ന് വിഴിഞ്ഞം തുറമുഖപദ്ധതിക്ക് ആവശ്യമായ വൈദ്യുതി എത്തിക്കാനുള്ള 220 കെവി മള്‍ട്ടി സര്‍ക്യൂട്ട് ലൈനിന്റെയും ഡബ്ബിള്‍ സര്‍ക്യൂട്ട് ലൈനിന്റെയും പണികള്‍ ദ്രുതഗതിയില്‍ നടന്നുവരികയാണ്. കൂടാതെ ഈ സബ്‌സ്റ്റേഷനില്‍ നിന്ന് വൈദ്യുതി എത്തിച്ച് നിലവിലുള്ള ബാലരാമപുരം 66 കെ വി സബ്‌സ്റ്റേഷന്‍ 220 കെവി സബ്‌സ്റ്റേഷനാക്കി ഉയര്‍ത്തുവാനുള്ള പ്രവര്‍ത്തികളും ഇതിനോടൊപ്പം നടന്നുവരുന്നു. ഇങ്ങനെ ഈ മേഖലയില്‍ ആകെയുള്ള സമഗ്രവികസനമാണ് കാട്ടാക്കട 220 കെവി സബ്‌സ്റ്റേഷനിലൂടെ കൈവരുന്നത്. അടങ്കല്‍ തുക 112.15 കോടി രൂപയാണ്. പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ കാട്ടാക്കട, നെയ്യാറ്റിന്‍കര താലൂക്കുകളില്‍ പൂര്‍ണമായും നെടുമങ്ങാട്, തിരുവനന്തപുരം താലൂക്കുകളില്‍ ഭാഗികമായും ഉദ്ദേശം ഏഴുലക്ഷം ഉപഭോക്താക്കള്‍ക്ക് വൈദ്യുതി തടസ്സം ഒഴിവാക്കുകയും ഗുണമേന്മയുള്ള വൈദ്യുതി ലഭ്യമാക്കുകയും ചെയ്യും. 200 എംവിഎ ശേഷിയുള്ള ട്രാസ്‌ഫോര്‍മറാണ് ഇപ്പോള്‍ സ്ഥാപിച്ചിരിക്കുന്നതെങ്കിലും ഇത് 400 എംവിഎ ശേഷിയില്‍ വര്‍ധിപ്പിക്കാന്‍ ആകും വിധമാണ് സബ്‌സ്റ്റേഷന്‍ നിര്‍മാണ