കൊച്ചിയില്‍ വിമാനം തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണി

Monday 13 November 2017 3:07 pm IST

കൊച്ചി: നെടുമ്പാശേരിയിൽനിന്നും വിമാനം തട്ടിക്കൊണ്ടു പോകുമെന്ന് യാത്രക്കാരന്റെ ഭീഷണി. കൊച്ചി-മുംബൈ ജെറ്റ് എയർവേസ് വിമാനം തട്ടിക്കൊണ്ടു പോകുമെന്ന് തൃശൂർ സ്വദേശി ക്ലിൻസ് വർഗീസാണ് ഭീഷണി മുഴക്കിയത്. സംഭവത്തെ തുടർന്ന് അധികൃതർ വിമാനത്തിൽ പരിശോധന നടത്തി. പിന്നീട് നെടുമ്പാശേരി പോലീസ് ഇയാളെ അറസ്റ്റു ചെയ്തു. ജെറ്റ് എയര്‍വേയ്സിന്റെ 11.45ന് പുറപ്പെടേണ്ടിയിരുന്ന കൊച്ചി- മുംബൈ വിമാനത്തിലാണ് പരിശോധന നടത്തിയത്. സഹയാത്രക്കാരനോട് വിമാനം തട്ടിക്കൊണ്ടുപോകുയാണെന്ന് ക്ലിന്സ് പറഞ്ഞതായി എയര്‍ഹോസ്റ്റസാണ് വിമാനത്താവള അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.