വിമാനത്തില്‍ ലാപ്പ് ടോപ്പിന് തീ പിടിച്ചു

Monday 13 November 2017 7:21 pm IST

ന്യൂദല്‍ഹി: തിരുവനന്തപുരത്തു നിന്ന് ബെംഗളൂരുവിലേക്കു പോയ ഇന്‍ഡിഗോ വിമാനത്തില്‍ ലാപ്പ് ടോപ്പിന് തീ പിടിച്ചു. ശനിയാഴ്ചയാണ് സംഭവം. ഒരുബാഗില്‍ നിന്ന് പുക ഉയരുന്നതും കരിഞ്ഞ മണം വരുന്നതും ശ്രദ്ധയില്‍പെട്ട യാത്രക്കാരാണ് വിവരം ജീവനക്കാരെ അറിയിച്ചത്. വേഗം ജീവനക്കാര്‍ തീ കെടുത്തി. അടുത്ത സീറ്റുകളില്‍ ഇരുന്നവരെ മാറ്റിയിരുത്തി. വിമാനം ലാന്‍ഡ് ചെയ്യും വരെ ലാപ്പ്‌ടോപ്പ് ടോയ്‌ലറ്റിലെ ബക്കറ്റില്‍ വെള്ളത്തിലിട്ടു വച്ചു. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്ത ശേഷമാണിത് പുറത്തെടുത്തത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.