ഗാര്‍ഹിക കീടനാശിനി വില്പന: നിയന്ത്രണം കര്‍ശനമാക്കി

Monday 13 November 2017 7:54 pm IST

ആലപ്പുഴ: ജില്ലയില്‍ ഗാര്‍ഹിക കീടനാശിനികളുടെ വില്പനയിലും ഉപയോഗത്തിലും ഏര്‍പ്പെടുത്തിയതായി നിയന്ത്രണങ്ങള്‍ കര്‍ശനാമാക്കിയതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. ഗാര്‍ഹിക കീടനാശിനികളുടെ വിതരണക്കാര്‍ കീടനാശിനികളുടെ സംസ്ഥാന സൈന്‍സിങ് അതോറിറ്റിയായ കൃഷി അഡീഷണല്‍ ഡയറക്ടറുടെ പക്കല്‍ നിന്നും ജില്ലാ കൃഷി ഓഫീസര്‍ മുഖേന അപേക്ഷ നല്‍കി ലൈസന്‍സ് നേടണം. ലൈസന്‍സ് നേടുന്ന വിതരണക്കാര്‍ ലൈസന്‍സിന്റെ പകര്‍പ്പ് എല്ലാ ചില്ലറ വില്പനക്കാര്‍ക്കും നല്കണം. ചില്ലറ വില്പനക്കാര്‍ ലൈസന്‍സ് പകര്‍പ്പ് കടയില്‍ പ്രദര്‍ശിപ്പിച്ചിരിക്കണം. പകര്‍പ്പ് അതത് കൃഷി ഭവനിലും നല്കണം. ഗാര്‍ഹിക കീടനാശിനികള്‍ ഭക്ഷ്യ ഉപഭോഗവസ്തുക്കളോടൊപ്പം സ്റ്റോക്ക് ചെയ്യുകയോ പ്രദര്‍ശിപ്പിക്കുകയോ പാടില്ല. വിതരണക്കാര്‍ എല്ലാ വര്‍ഷവും ലൈസന്‍സ് പുതുക്കണം. റീട്ടെയില്‍ ഷോപ്പുകളുടെ ലിസ്റ്റ് ജില്ലാ ലൈസന്‍സ് ഓഫീസര്‍ മുഖേന സംസ്ഥാന ലൈസന്‍സിംഗ് ഓഫീസര്‍ക്ക് നല്‍കണം. റീട്ടെയില്‍ ഷോപ്പുകളില്‍ നിയന്ത്രത കീടനാശിനികള്‍/ മറ്റു കീടനാശിനികള്‍ വില്ക്കാന്‍ പാടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.