ദിവ്യജ്യോതി പ്രയാണം ഡിസംബര്‍ 12ന് ജില്ലയില്‍

Monday 13 November 2017 7:56 pm IST

ആലപ്പുഴ: ശിവഗിരി മഹാസമാധി മന്ദിര ഗുരുദേവ പ്രതിഷ്ഠാ കനകജൂബിലി ആഘോഷത്തിന്റെ ഭാഗമായി ദിവ്യജ്യോതി പ്രയാണം നടത്തും. എസ്എന്‍ഡിപിയോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി നേതൃത്വം നല്‍കും. ഡിസംബര്‍ 12ന് ജില്ലയിലെത്തുന്ന യാത്രയ്ക്ക് ഉച്ച്‌യ്ക്ക് രണ്ടിന് കാര്‍ത്തികപ്പള്ളിയിലും വൈകിട്ട് ആറിന് ചേര്‍ത്തലയിലും സ്വീകരണം നല്‍കും. കായംകുളം, കാര്‍ത്തികപ്പള്ളി, ചേപ്പാട്, മാവേലിക്കര, ചെങ്ങന്നൂര്‍ യൂണിയനുകള്‍ കാര്‍ത്തികപ്പള്ളി സ്വീകരണത്തില്‍ പങ്കെടുക്കും. കാര്‍ത്തികപ്പള്ളി യൂണിയന്‍ പ്രസി. അശോകപ്പണിക്കര്‍ രക്ഷാധികാരിയായും മാവേലിക്കര യൂണിയന്‍ പ്രസിഡന്റ് സുഭാഷ് വാസു ചെയര്‍മാനായും കാര്‍ത്തികപ്പള്ളി യൂണി. സെക്ര. അഡ്വ. രാജേഷ് ചന്ദ്രന്‍ ജന. കണ്‍വീനറായും സ്വാഗതസംഘം രൂപീകരിച്ചു. ചേര്‍ത്തല സ്വീകരണ സ്വാഗതസംഘം രക്ഷാധികാരിയായി കലവൂര്‍ എന്‍. ഗോപിനാഥും ചെയര്‍മാനായി കെ.എന്‍. പ്രേമാനന്ദനും ജന. കണ്‍വീനറായി കെ.കെ. മഹേശനെയും തെരഞ്ഞെടുത്തു. ജില്ലാ പ്രവര്‍ത്തക സമ്മേളനം തുഷാര്‍ വെളളാപ്പള്ളി ഉദ്ഘാടനം ചെയ്തു. കലവൂര്‍ എന്‍. ഗോപിനാഥ് അദ്ധ്യക്ഷനായി. പി.ടി. മന്മഥന്‍, കെ.കെ. മഹേശന്‍, കെ.എന്‍. പ്രേമാനന്ദന്‍ എന്നിവര്‍ സംസാരിച്ചു. യാത്രയുടെ വിജയത്തിനായി കണിച്ചുകുളങ്ങര യൂണിയനില്‍ 14ന് പ്രവര്‍ത്തക സമ്മേളനം നടക്കും. വൈകിട്ട് നാലിന് ഗുരുപൂജ ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ യൂണിയന്‍ പ്രസിഡന്റ് വി.എം. പുരുഷോത്തമന്‍ അദ്ധ്യക്ഷത വഹിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.