ഫണ്ട് തിരിമറി അന്വേഷിക്കണം

Monday 13 November 2017 7:59 pm IST

ചേര്‍ത്തല: വയലാര്‍ പഞ്ചായത്തിലെ പട്ടിക വിഭാഗത്തിന്റെ കുടിവെള്ള ഫ്ണ്ട് തിരിമറിയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് വയലാര്‍ പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. 15 ന് കോട്ടയത്ത് നടക്കുന്ന സമ്മേളനം വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. തോമസ് വടക്കേക്കരി ഉദ്ഘാടനം ചെയ്തു. മാത്യു കളത്തിത്തറ അദ്ധ്യക്ഷനായി. വയലാര്‍ രജികുമാര്‍, മാത്യു പൊന്‍വേലില്‍, ജോസഫ് ജോജോഭവന്‍ എന്നിവര്‍ പ്രസംഗിച്ചു.