ആരോഗ്യസര്‍വ്വകലാശാല സംസ്ഥാന കലോത്സവം : സംഘാടക സമിതി രൂപീകരണയോഗം ഇന്ന് കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജില്‍ നടക്കുന്ന കേരളാ ആരോഗ്യ സര്‍വകലാശാല സംസ്ഥാന കലോത്സവം വിജയിപ്പിക്കുന്നതിനുള്ള സംഘാടക സമിതി രൂപീകരണ യോഗം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് പരിയാരം മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ ഏഡ്യുക്കേഷന്‍ ഹാളില്‍ നടക്കും. സംസ്ഥാനത്തെ മെഡിക്കല്‍, ഡന്റല്‍, ആയുര്‍ വേദ, ഹോമിയോ, സിദ്ധ, നേഴ്‌സിംഗ്, ഫാര്‍മസി, പാരാമെഡിക്കല്‍ കോളേജുകളില്‍ നിന്നായി, സോണല്‍ മത്സരവിജയികളായ ആയിരത്തോളം പ്രതിഭകളാണ് പരിയാരത്ത് നടക്കുന്ന ഇന്റര്‍ സോണ്‍ കലോത്സവത്തില്‍ മത്സരിക്കുക. വിവിധ വേദികളിലായി 74 ഇനങ്ങളിലാണ് ആരോഗ്യവിദ്യാഭ്യാസ രംഗത്തെ കലാപ്രതിഭകള്‍ മാറ്റുരക്കുക. ഇതാദ്യമായാണ് ആരോഗ്യസര്‍വ്വകലാശാലാ സംസ്ഥാന കലോത്സവം കണ്ണൂരില്‍ നടക്കുന്നത്. സംസ്ഥാന സ്‌കൂള്‍ ഗ്രൂപ്പ് -2 ഗെയിംഗ് ചാമ്പ്യന്‍ഷിപ്പ് കണ്ണൂരില്‍ കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ ഗ്രൂപ്പ് 2 ചാമ്പ്യന്‍ഷിപ്പ് 15 മുതല്‍ 17വരെ കണ്ണൂരില്‍ നടക്കും. ബാസ്‌കറ്റ് ബോള്‍ ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലും, ഹോക്കി, ഖൊ-ഖൊ എന്നിവ ജവഹര്‍ സ്റ്റേഡിയത്തിലും, ടേബിള്‍ ടെന്നീസ് ജൂഡോ മത്സരങ്ങള്‍ മുണ്ടയാട് ഇന്റോര്‍ സ്റ്റേഡിയത്തിലും നടക്കും. രണ്ടായിരത്തോളം കായികതാരങ്ങള്‍ പങ്കെടുക്കുന്ന മത്സരങ്ങള്‍ നാളെ രാവിലെ 10.30ന് മുണ്ടയാട് ഇന്റോര്‍ സ്റ്റേഡിയത്തില്‍ കോര്‍പ്പറേഷന്‍ മേയര്‍ ഇ.പി.ലത ഉദ്ഘാടനം ചെയ്യും. സംക്രമ പൂജ കണ്ണൂര്‍: താളിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ വൃശ്ചികമാസ സംക്രമ പൂജ 16ന് നടക്കും. വൈകുന്നേരം 5.30ന് ഗുരുപൂജ, ദേവീപൂജ, ചൊവ്വ വിളക്ക്, നാഗപൂജ, ഗുളികന്‍ പൂജ, ഗുളികന്‍ ദൈവത്തിന് കരിംകലശം എന്നിവയുണ്ടാകും. 17 മുതല്‍ ഡിസംബര്‍ 26 വരെ മണ്ഡലകാല പൂജയും നടേരിപൂജയും ഉണ്ടായിരിക്കും. അംബികാ വിംശതി സിഡി പ്രകാശനം ഇന്ന് ഇരിട്ടി: മുഴക്കുന്ന് മൃദംഗ ശൈലേശ്വരിയെ സ്തുതിച്ച് പി.കൃഷ്ണന്‍ നമ്പീശന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് രചിച്ച അംബികാ വിംശതി എന്ന ഗ്രന്ഥത്തെ അടിസ്ഥാനമാക്കി ഹരീന്ദ്രന്‍ കക്കാടിന്റെ സംഗീത സംവിധാനത്തില്‍ നിര്‍മ്മിച്ച സംഗീത ആല്‍ബത്തിന്റെ പ്രകാശനം ഇന്ന് മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തില്‍ വെച്ച് നടക്കും. ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസര്‍ അജിത്ത് പറമ്പത്ത് അദ്ധ്യക്ഷത വഹിക്കും. മുഴക്കുന്ന് മിഴാവ് ഓഡിയോസ് പുറത്തിറക്കുന്ന സിഡിയിലെ ശ്ലോകങ്ങള്‍ ആലപിച്ചിരിക്കുന്നത് ചിത്തരഞ്ജിനി കുമ്പള ആണ്. വാര്‍ത്താസമ്മേളനത്തില്‍ പി.കൃഷ്ണന്‍ നമ്പീശന്‍, ഹരീന്ദ്രന്‍ കക്കാട്, കലേഷ് മുഴക്കുന്ന്, അനിത കൂടാളി എന്നിവര്‍ പങ്കെടുത്തു. കെഎന്‍എല്‍; അഞ്ച് പാര്‍ക്കുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനം: കൗണ്‍സില്‍ തീരുമാനം കണ്ണുര്‍: മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അമൃത് പദ്ധതിയില്‍പെടുത്തി വിവിധ പ്രദേശങ്ങളിലായി 5 പാര്‍ക്കുകളുടെ നിര്‍മ്മാണത്തിനും 2 പാര്‍ക്കുകളുടെ നവീകരണത്തിനും തീരുമാനമായി. പുതിയ ബസ് സ്റ്റാന്റ് മുതല്‍ പ്രഭാത് ജംഗ്ഷന്‍ വഴി പയ്യാമ്പലം വരെ ഫുട്പാത്ത് നിര്‍മ്മാണം, സൈക്കിള്‍ ട്രാക്ക് നിര്‍മ്മാണം എന്നിവയ്ക്കുമായി 12.1 കോടി രൂപയുടെ പദ്ധതിക്ക് രുപം കൊടുക്കുത്തു. ഇന്നലെ നടന്ന കോര്‍പ്പറേഷന്‍ കൗസില്‍ യോഗത്തിലാണ് തീരുമാനം. വിശദമായ പ്രൊജക്റ്റ് റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കിയത്. ചേലോറ, അവേരപ്പറമ്പ്, കാപ്പാട് ശിശുമന്ദിരം, പയ്യാമ്പലം, ആനക്കുളം എന്നിവിടങ്ങളിലാണ് പുതുതായി പാര്‍ക്കുകള്‍ നിര്‍മ്മിക്കുന്നത്. എസ്എന്‍ പാര്‍ക്ക്, ബാബു രാജേന്ദ്ര പാര്‍ക്ക് എന്നിവ നവീകരിക്കും.

Monday 13 November 2017 9:50 pm IST

#w കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജില്‍ നടക്കുന്ന കേരളാ ആരോഗ്യ സര്‍വകലാശാല സംസ്ഥാന കലോത്സവം വിജയിപ്പിക്കുന്നതിനുള്ള സംഘാടക സമിതി രൂപീകരണ യോഗം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് പരിയാരം മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ ഏഡ്യുക്കേഷന്‍ ഹാളില്‍ നടക്കും. സംസ്ഥാനത്തെ മെഡിക്കല്‍, ഡന്റല്‍, ആയുര്‍ വേദ, ഹോമിയോ, സിദ്ധ, നേഴ്‌സിംഗ്, ഫാര്‍മസി, പാരാമെഡിക്കല്‍ കോളേജുകളില്‍ നിന്നായി, സോണല്‍ മത്സരവിജയികളായ ആയിരത്തോളം പ്രതിഭകളാണ് പരിയാരത്ത് നടക്കുന്ന ഇന്റര്‍ സോണ്‍ കലോത്സവത്തില്‍ മത്സരിക്കുക. വിവിധ വേദികളിലായി 74 ഇനങ്ങളിലാണ് ആരോഗ്യവിദ്യാഭ്യാസ രംഗത്തെ കലാപ്രതിഭകള്‍ മാറ്റുരക്കുക. ഇതാദ്യമായാണ് ആരോഗ്യസര്‍വ്വകലാശാലാ സംസ്ഥാന കലോത്സവം കണ്ണൂരില്‍ നടക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.