കണ്ണൂര്‍: സംസ്ഥാന സ്കൂള്‍ ഗ്രൂപ്പ് 2 ചാമ്പ്യന്‍ഷിപ്പ് 15 മുതല്‍ 17വരെ കണ്ണൂരില്‍ നടക്കും. ബാസ്കറ്റ് ബോള്‍ ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളിലും, ഹോക്കി, ഖൊ-ഖൊ എന്നിവ ജവഹര്‍ സ്റ്റേഡിയത്തിലും, ടേബിള്‍ ടെന്നീസ് ജൂഡോ മത്സരങ്ങള്‍ മുണ്ടയാട് ഇന്റോര്‍ സ്റ്റേഡിയത്തിലും നടക്കും. രണ്ടായിരത്തോളം കായികതാരങ്ങള്‍ പങ്കെടുക്കുന്ന മത്സരങ്ങള്‍ നാളെ രാവിലെ 10.30ന് മുണ്ടയാട് ഇന്റോര്‍ സ്റ്റേഡിയത്തില്‍ കോര്പ്പറേഷന് മേയര്‍ ഇ.പി.ലത ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: