ഗൗരിയുടെ മരണം: അധ്യാപികമാര്‍ 17ന് കീഴടങ്ങണം

Monday 13 November 2017 9:15 pm IST

കൊച്ചി: കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളിലെ ഗൗരി നേഹ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ച കേസില്‍ കുറ്റാരോപിതരായ അധ്യാപകര്‍ ഈ മാസം 17ന് മജിസ്ട്രറ്റിന് മുമ്പില്‍ കീഴടങ്ങാന്‍ ഹൈക്കോടതി. ക്രസന്‍സ് നേവിസ്, സിന്ധു പോള്‍ എന്നിവരുടെ ജാമ്യാപക്ഷേയിലാണ് കോടതി നിര്‍ദേശം. കീഴടങ്ങുന്ന ഇവര്‍ക്ക് മജിസ്‌ട്രേറ്റ് അന്നു തന്നെ ജാമ്യം അനുവദിക്കണം.. തുടര്‍ന്നുള്ള മൂന്ന്് ദിവസങ്ങളില്‍ അധ്യാപകര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ ചോദ്യം ചെയ്യലിനു ഹാജരാകണം. പീന്നിട് എല്ലാ ശനിയാഴ്ചകളിലുംഹാജരായി അന്വേഷണത്തില്‍ സഹകരിക്കണം. പ്രോസിക്യൂഷന്‍ ഹജരാക്കിയ സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ സിഡി പരിശോധിച്ച ശേഷമാണ് കോടതി ഉത്തരവ്. മുന്‍കൂര്‍ ജാമ്യം എതിര്‍ത്ത് ഗൗരിയുടെ അച്ഛന്‍ പ്രസന്നകുമാറും ഹര്‍ജി നല്‍കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.