തിരുവനന്തപുരം: കെഎസ്ആര്‍ടിസി വെബ്സൈറ്റ് പണിമുടക്കിയതിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് താറുമാറായി. ഔദ്യോഗിക ഓണ്‍ലൈന്‍ ബുക്കിങ് വെബ്സൈറ്റായ www.skrtconline.com ആണ് പ്രവര്‍ത്തന രഹിതമായത്. തിങ്കളാഴ്ച രാവിലെ മുതലാണ് വെബ്സൈറ്റ് പണിമുടക്കിയത്.
വൈകുന്നേരത്തോടെ വെബ്സൈറ്റ് പൂര്‍ണമായി സജ്ജമായെന്ന് അറിയിപ്പ് വന്നെങ്കിലും ബുക്കിംഗിന് തടസം നേരിട്ടു. വെബ്സൈറ്റ് പണിമുടക്കിയതില്‍ അട്ടിമറിയുണ്ടെന്ന് ഒരു വിഭാഗം ജീവനക്കാര്‍ ആരോപിക്കുന്നു. സ്കാനിയ ബസ്സുകളുടെ വരുമാനം കുറക്കുകയാണ് വെബ്സൈറ്റ് പണിമുടക്കുന്നതിന്റെ പിന്നിലെ ലക്ഷ്യമെന്നും ആരോപണമുണ്ട്. സ്കാനിയ ബസ്സുകളുടെ ടിക്കറ്റ് വില്‍പ്പന 70 ശതമാനവും ഓണ്‍ലൈന്‍ വഴിയാണ്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: