കണ്ണൂര്‍: താളിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ വൃശ്ചികമാസ സംക്രമ പൂജ 16ന് നടക്കും. വൈകുന്നേരം 5.30ന് ഗുരുപൂജ, ദേവീപൂജ, ചൊവ്വ വിളക്ക്, നാഗപൂജ, ഗുളികന് പൂജ, ഗുളികന് ദൈവത്തിന് കരിംകലശം എന്നിവയുണ്ടാകും. 17 മുതല്‍ ഡിസംബര്‍ 26 വരെ മണ്ഡലകാല പൂജയും നടേരിപൂജയും ഉണ്ടായിരിക്കും.
അംബികാ വിംശതി സിഡി പ്രകാശനം ഇന്ന്
ഇരിട്ടി: മുഴക്കുന്ന് മൃദംഗ ശൈലേശ്വരിയെ സ്തുതിച്ച് പി.കൃഷ്ണന് നമ്പീശന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് രചിച്ച അംബികാ വിംശതി എന്ന ഗ്രന്ഥത്തെ അടിസ്ഥാനമാക്കി ഹരീന്ദ്രന്‍ കക്കാടിന്റെ സംഗീത സംവിധാനത്തില്‍ നിര്‍മ്മിച്ച സംഗീത ആല്‍ബത്തിന്റെ പ്രകാശനം ഇന്ന് മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തില്‍ വെച്ച് നടക്കും. ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസര്‍ അജിത്ത് പറമ്പത്ത് അദ്ധ്യക്ഷത വഹിക്കും. മുഴക്കുന്ന് മിഴാവ് ഓഡിയോസ് പുറത്തിറക്കുന്ന സിഡിയിലെ ശ്ലോകങ്ങള്‍ ആലപിച്ചിരിക്കുന്നത് ചിത്തരഞ്ജിനി കുമ്പള ആണ്. വാര്‍ത്താസമ്മേളനത്തില്‍ പി.കൃഷ്ണന് നമ്പീശന്, ഹരീന്ദ്രന്‍ കക്കാട്, കലേഷ് മുഴക്കുന്ന്, അനിത കൂടാളി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: