കണ്ണുര്‍: മുനിസിപ്പല്‍ കോര്പ്പറേഷന് അമൃത് പദ്ധതിയില്‍പെടുത്തി വിവിധ പ്രദേശങ്ങളിലായി 5 പാര്‍ക്കുകളുടെ നിര്‍മ്മാണത്തിനും 2 പാര്‍ക്കുകളുടെ നവീകരണത്തിനും തീരുമാനമായി. പുതിയ ബസ് സ്റ്റാന്റ് മുതല്‍ പ്രഭാത് ജംഗ്ഷന് വഴി പയ്യാമ്പലം വരെ ഫുട്പാത്ത് നിര്‍മ്മാണം, സൈക്കിള്‍ ട്രാക്ക് നിര്‍മ്മാണം എന്നിവയ്ക്കുമായി 12.1 കോടി രൂപയുടെ പദ്ധതിക്ക് രുപം കൊടുക്കുത്തു. ഇന്നലെ നടന്ന കോര്പ്പറേഷന് കൗസില്‍ യോഗത്തിലാണ് തീരുമാനം. വിശദമായ പ്രൊജക്റ്റ് റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കിയത്. ചേലോറ, അവേരപ്പറമ്പ്, കാപ്പാട് ശിശുമന്ദിരം, പയ്യാമ്പലം, ആനക്കുളം എന്നിവിടങ്ങളിലാണ് പുതുതായി പാര്‍ക്കുകള്‍ നിര്‍മ്മിക്കുന്നത്. എസ്എന്‍ പാര്‍ക്ക്, ബാബു രാജേന്ദ്ര പാര്‍ക്ക് എന്നിവ നവീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: