തലശ്ശേരി: തലശ്ശേരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ സിപിഎം സംഘം അക്രമിച്ച് പരിക്കേല്‍പ്പിച്ചു. കിഴക്കേ പാലയാട് അഷിത്തിനാണ്(23) അക്രമത്തില്‍ പരിക്കേറ്റത്. ഇന്നലെ രാത്രി 9 മണിയോട് കൂടി ബ്രണ്ണന്‍ കോളേജിന് സമീപത്തുവെച്ചാണ് അക്രമം നടന്നത്. പരിക്കേറ്റ അഷിത്തിനെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഎം പ്രവര്‍ത്തകനായ മനീഷിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് അക്രമം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: