പാനൂര്‍: ആര്‍എസ്എസ് എലാങ്കോട് മണ്ഡല് കാര്യവാഹിന് വെട്ടേറ്റു. പാലക്കൂലിലെ സുജീഷിനാണ്(28) വെട്ടേറ്റത്. ഇന്നലെ രാത്രി 9 മണിയോടെയാണ് അക്രമം നടന്നത്. പാലക്കൂല്‍ രാമന്റെ പീടികക്ക് സമീപം വെച്ചാണ് സിപിഎം അക്രമിസംഘം സുജീഷിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ സുജീഷിനെ പാനൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ പ്രാഥമിക ശുശ്രൂഷ നല്കിയ ശേഷം തലശ്ശേരിയിലേക്ക് മാറ്റി. സംഭവത്തില്‍ ബിജെപി കൂത്തുപറമ്പ് മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: