കൊലയ്ക്ക് പിന്നില്‍ സിപിഎം-ജിഹാദി കൂട്ടുകെട്ട്

Monday 13 November 2017 9:56 pm IST

ആനന്ദന്റെ മൃതദേഹത്തിനരികില്‍ ഹൃദയം തകര്‍ന്ന് വിലപിക്കുന്ന അമ്മ അംബിക

തൃശൂര്‍: ജില്ലയുടെ തീരമേഖലയില്‍ ഭീതിവിതച്ച് സിപിഎം-ജിഹാദി ഭീകരത വിലസുന്നു. ഗുരുവായൂര്‍ നെന്മിനിയിലെ ആനന്ദന്റെ കൊലപാതകം ചുവപ്പ്-ജിഹാദി കൂട്ടുകെട്ടിന്റെ വ്യക്തമായ തെളിവാണ്. നേരത്തെ പാവറട്ടിയില്‍ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകനായ വിനോദിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഇതേ ചുവപ്പ് ജിഹാദി ഭീകരതയുടെ കൂട്ടുകെട്ടാണ് ഉണ്ടായിരുന്നത്.
ആയുധം ഉപയോഗിക്കുന്നതിലും ആളെ കൊല്ലുന്നതിലും പരശീലനം സിദ്ധിച്ച പോപ്പുലര്‍ ഫ്രണ്ടിന്റെ കൊലയാളികളാണ് രണ്ട് സംഭവത്തിലും കൃത്യം നടത്തിയതെന്നാണ് പോലീസിലെ കുറ്റാന്വേഷണ വിദഗ്ദ്ധര്‍ പറയുന്നത്.
കഴുത്തിനേറ്റ മാരകമായ വെട്ടാണ് രണ്ടുസംഭവത്തിലും മരണകാരണമായത്. പ്രദേശത്ത് അഞ്ചുവര്‍ഷം മുമ്പ് കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഫാസിലിന്റെ സഹോദരന്റെ കാറിലാണ് കൊലയാളികള്‍ എത്തിയത്.
ഇയാള്‍ ഒരേസമയം സിപിഎമ്മുമായും പോപ്പുലര്‍ ഫ്രണ്ടുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നയാളാണ്. ചാവക്കാട്, ഗുരുവായൂര്‍, വാടാനപ്പിള്ളി, തൃപ്രയാര്‍, വലപ്പാട് മേഖലകളില്‍ പകല്‍ സമയത്ത് സിപിഎമ്മിലും രാത്രിയില്‍ പോപ്പുലര്‍ ഫ്രണ്ടിലും പ്രവര്‍ത്തിക്കുന്ന ഒട്ടേറെ യുവാക്കളുണ്ട്.
രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി ഇത്തരക്കാരെ കൂടെനിര്‍ത്തുകയാണ് സിപിഎം. വിനോദിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒമ്പതുപേരുണ്ടായിരുന്നുവെങ്കിലും നാലുപേരെമാത്രമാണ് പിടികൂടിയതും കേസെടുത്തതും.
വിനോദിനെ കൊലപ്പെടുത്തിയ ശേഷം ഈ സംഘം നേരെ പോയത് കുന്നംകുളത്തെ സിപിഎം ഓഫീസിലേക്കായിരുന്നു. അന്നത്തെ സിപിഎം എംഎല്‍എയാണ് ഇവരെ ഒളിവില്‍ പോകാന്‍ സഹായിച്ചത്. പിടിയിലായവര്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകരാണ്.
ആനന്ദനെ കൊലപ്പെടുത്തിയ സംഭവത്തിലും പ്രതികള്‍ ചില സിപിഎം നേതാക്കളുമായും ഗൂഡാലോചന നടത്തിയതിനും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ പോലീസിന് സത്യസന്ധമായി അന്വേഷണം എത്രമാത്രം മുന്നോട്ടുകൊണ്ടുപോകാനാകും എന്നത് സംശയമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.