ഹര്‍ത്താല്‍ പൂര്‍ണം : സമാധാനപരം

Monday 13 November 2017 9:57 pm IST

ഗുരുവായൂര്‍: ബിജെപി പ്രവര്‍ത്തകന്‍ നെന്മിനി ആനന്ദന്റെ കൊലപാതകത്തില പ്രതിഷേധിച്ച് ഗുരുവായൂര്‍, മണലൂര്‍, നിയോജകമണ്ഡലങ്ങളില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. കടകമ്പോളങ്ങളും സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. സ്വകാര്യ വാഹനങ്ങള്‍ പോലും നിരത്തിലിറങ്ങിയില്ല. ഏകാദശി ഉത്സവം നടക്കുന്നതിനാല്‍ ഗുരൂവായൂര്‍ ക്ഷേത്രപരിസരത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഗുരുവായൂര്‍, ടെമ്പിള്‍, പാവറട്ടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ജില്ലാകളക്ടര്‍ 144 പ്രകാരമുള്ള നിരോധനാഞ്ജ പ്രഖ്യാപിച്ചിട്ടുണ്ട്.