സിബിഐ അന്വേഷിക്കണം: കെ.സുരേന്ദ്രന്‍

Monday 13 November 2017 9:58 pm IST

ഗുരുവായൂര്‍: കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങളെല്ലാം സി.ബി.ഐ.ക്കു വിടണമെന്ന് ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. ഗുരുവായൂരില്‍ സി.പി.എം. ജിഹാദി സംഘം അരുംകൊല ചെയ്ത ആനന്ദന് അന്ത്യോപചാരം അര്‍പ്പിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലയില്‍ ആര്‍.എസ്.എസ്, ബി.ജെ.പി.പ്രവര്‍ത്തകരെ ഇല്ലായ്മ ചെയ്യാന്‍ കണ്ണൂരില്‍ നിന്ന് കൊടും ക്രിമിനലുകളായ സി.പി.എം.ഗുണ്ടകള്‍ സ്ഥലത്തെത്തി തമ്പടിച്ചിട്ടുണ്ടെന്ന വിവരം രേഖാമൂലം അറിയിച്ചിട്ടും അത് മനപ്പൂര്‍വ്വം മുഖവിലക്കെടുക്കാതിരുന്ന കേരള പോലീസിനെ വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു.