കുമളി: മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി ഇന്ന് അണക്കെട്ടില്‍ പരിശോധന നടത്തും. രാവിലെ 10.30ന് തേക്കടി ബോട്ട്ലാന്ഡിങ്ങില് നിന്ന് ബോട്ട് മാര്‍ഗം അണക്കെട്ടിലെത്തുന്ന സംഘം ബേബിഡാം ഉള്‍പ്പെടെയുള്ളവ പരിശോധിക്കും.
വൈകിട്ട് മൂന്ന് മണിയോടെ ചേരുന്ന യോഗത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തും. ഒരു വര്‍ഷത്തിന് ശേഷമാണ് മേല്‍നോട്ട സമിതി അണക്കെട്ടിലെത്തുന്നത്. ചെയര്മാന് ഗുല്‍സണ്‍ രാജ്, തമിഴ്നാട് പ്രതിനിധി എസ്.കെ. പ്രഭാകര്‍, കേരളത്തിന്റെ പ്രതിനിധി ടിങ്കു ബിസ്വാള്‍ എന്നിവരും സംഘത്തിലുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: