തിരുപുരം ക്ഷേത്രത്തില്‍ കൊടിയേറ്റ് 18ന്

Monday 13 November 2017 10:20 pm IST

തലയോലപ്പറമ്പ്: മേജര്‍ തിരുപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് 18ന് കൊടിയേറും. രാവിലെ 9.30നും 10.30നും മദ്ധ്യേ തന്ത്രി മനയത്താറ്റ് ചന്ദ്രശേഖരന്‍ നമ്പൂതിരി കൊടിയേറ്റന് മുഖ്യകാര്‍മ്മികത്വം വഹിക്കമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കൊടിയേറ്റിനെ തുടര്‍ന്ന് രാവിലെ 10.30ന് ഭജന്‍സ്, ഉച്ചക്ക് 12.30ന് പ്രസാദമൂട്ട്, വൈകുന്നേരം 5.30ന് പുഷ്പാഭിഷേകം, 7ന് സ്വാതി സംഗീതസന്ധ്യ രാത്രി 9.30ന് വിളക്ക്. 19ന് രാവിലെ 10ന് കളഭാഭിഷേകം, 11ന് ഉത്സവബലി, ഉച്ചക്ക് 12.30ന് പ്രസാദമൂട്ട്, വൈകുന്നേരം 5.30ന് കാഴ്ചശ്രീബലി, 7ന് നൃത്തസന്ധ്യ, രാത്രി 9.30ന് വിളക്ക്. 20ന് രാവിലെ 9ന് ശ്രീബലി, 11ന് ഉത്സവബലി, ഉച്ചക്ക് 12.30ന് പ്രസാദമൂട്ട്, വൈകുന്നേരം 5.30ന് കാഴ്ചശ്രീബലി, 7ന് തിരുവാതിരകളി, രാത്രി 8ന് സംഗീതാര്‍ച്ചന, 9.30ന് വിളക്ക്. 21ന് രാവിലെ 9ന് ശ്രീബലി, 11ന് ഉത്സവബലി, ഉച്ചക്ക് 12.30ന് പ്രസാദമൂട്ട്, വൈകുന്നേരം 5.30ന് കാഴ്ചശ്രീബലി, 7ന് കഥകളി, രാത്രി 9.30ന് വിളക്ക്. 22ന് രാവിലെ 9ന് ശ്രീബലി, 11ന് ഉത്സവബലി, ഉച്ചക്ക് 12.30ന് പ്രസാദമൂട്ട്, വൈകുന്നേരം 5.30ന് കാഴ്ചശ്രീബലി, 7ന് ഭക്തിഗാനസുധ, രാത്രി 9.30ന് വിളക്ക്. 23ന് രാവിലെ 9ന് ശ്രീബലി, 11ന് ഉത്സവബലി, ഉച്ചക്ക് 12.30ന് പ്രസാദമൂട്ട്, വൈകുന്നേരം 5.30ന് കാഴ്ചശ്രീബലി, 7ന് നൃത്തനൃത്യങ്ങള്‍, രാത്രി 9.30ന് വിളക്ക്. 24ന് രാവിലെ 9ന് വലിയ ശ്രീബലി, പാഞ്ചാരിമേളം, ഉച്ചക്ക് 12.30ന് പ്രസാദമൂട്ട്, ഉച്ചകഴിഞ്ഞ് 3ന് തിരുപുരം പകല്‍പൂരം, പെരുവനം കുട്ടന്‍മാരാരുടെ പാണ്ടിമേളം, കുടമാറ്റം, മയിലാട്ടം, രാത്രി 8ന് സംഗീതസദസ്സ്, 10ന് വലിയ വിളക്ക്. 25ന് രാവിലെ 10ന് സംഗീതസദസ്സ്, ഉച്ചക്ക് 12.30ന് ആറാട്ടുസദ്യ, ഉച്ചകഴിഞ്ഞ് 3ന് കൊടിയിറക്ക്, ആറാട്ട് പുറപ്പാട്, വൈകുന്നേരം നാലിന് ആറാട്ട് എഴുന്നള്ളിപ്പ്, 7ന് അയ്യന്‍കോവില്‍ ക്ഷേത്രകുളത്തില്‍ ആറാട്ട്, 7ന് നാടകം, രാത്രി 8.30ന് ആറാട്ട് എതിരേല്‍പ്പ്, 12ന് ഇറക്കിപൂജ എന്നിവ നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് എ.ഗോപാലകൃഷ്ണന്‍, വൈസ് പ്രസിഡന്റ് കുമാരമോഹനന്‍ നായര്‍, സെക്രട്ടറി രാജേന്ദ്രകുമാര്‍, സദാശിവന്‍ നായര്‍, രവീന്ദ്രന്‍, നീലകണ്ഠന്‍ ഇളയത്, രാജേഷ് എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.