തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ നിയമനങ്ങള്‍ക്ക് അപേക്ഷിക്കുന്ന വിധവകള്‍ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 50 വയസായി ഉയര്‍ത്താന്‍ പിഎസ്സി തീരുമാനിച്ചു. നിലവില്‍ പിഎസ്സി വഴി ജോലിക്ക് അപേക്ഷിക്കാനുള്ള കൂടിയ പ്രായം 35 വയസാണ്. സംവരണ വിഭാഗങ്ങള്‍ക്ക് 40. ഇതില്‍ മാറ്റം വരുത്തിയാണ് വിധവകള്‍ക്ക് അപേക്ഷിക്കാനുള്ള പ്രായം 50 ആയി നിശ്ചയിച്ചത്.
2011 ലെ സെന്‍സസ് അനുസരിച്ച് കേരളമാണ് ഇന്ത്യയില്‍ ഏറ്റവും വിധവകളുള്ള സംസ്ഥാനം. ഇന്ത്യയിലെ ആകെയുള്ള വിധവകളുടെ 6.7%പേര് കേരളത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: