ശബരിമല മണ്ഡലകാലം ഭക്ഷണസാധനങ്ങളുടെ വില നിശ്ചയിച്ചു

Monday 13 November 2017 10:22 pm IST

കോട്ടയം: ശബരിമല മണ്ഡല - മകരവിളക്ക് ഉത്സവം പ്രമാണിച്ച് ഭക്ഷണസാധനങ്ങളുടെ വില നിശ്ചയിച്ചു. ഇന്നലെ നടന്ന ഭക്ഷ്യേപദേശക - വിജിലന്‍സ് സമിതി യോഗത്തിലാണ് ഭക്ഷണ വില സംബന്ധിച്ച് തീരുമാനമായത്. ശബരിമല സീസണ്‍ കഴിയുന്നത് വരെ ജില്ലയില്‍ എല്ലായിടത്തും സാധനങ്ങള്‍ക്ക് ഈ വിലനിലവാരം ബാധകമായിരിക്കും. ഭക്ഷ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗ്ത്തില്‍ എടുത്ത തീരുമാനത്തിന്റെ തുടര്‍ച്ചയായിട്ടാണ് ഭക്ഷ്യേപദേശക സമിതി യോഗം ചേര്‍ന്നത്. വിലനിലവാരം ഇങ്ങനെയാണ്. ഊണ് (കുത്തരി) -55.00,ആന്ധ്ര അരി 60.00, കാപ്പി -10.00, ചായ-10.00 , നെസ്റ്റ് കോഫി -15.00, ബ്രൂകോഫി -15.00, മസാലദോശ(750 ഗ്രാം) -45.00, നെയ്യ് റോസ്റ്റ് -40.00, പെറോട്ട -10.00 . ഭക്ഷണസാധനങ്ങളുടെ വിലനിശ്ചയിച്ച് അന്തിമ പട്ടിക ഇന്ന് പുറത്തിറക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസ് അധികൃതര്‍ പറഞ്ഞു. സ്‌ക്വാഡ് 15 മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. ലീഗല്‍ മെട്രോളജി, ആരോഗ്യം, ഭക്ഷ്യസുരക്ഷ, താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍, റേഷന്‍ ഇന്‍സ്‌പെക്ടര്‍മാര്‍ തുടങ്ങിയ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടതാണ് സ്‌ക്വാഡ്. ശബരിമല ഇടത്താവളങ്ങളില്‍ അഞ്ച് ഭാഷകളില്‍ ഭക്ഷ്യവസ്തുക്കളുടെ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കും. വ്യാജ മിനറല്‍ വാട്ടര്‍ വിതരണം തടയുന്നതിന് ജലവിതരണ വാഹനങ്ങളുടെ പരിശോധന ഊര്‍ജിതമാക്കും. ഡിപ്പോകളില്‍ നിന്നും റേഷന്‍ കടകളിലേക്ക് നല്‍കുന്ന ഭക്ഷ്യസാധനങ്ങള്‍ തൂക്കി നല്‍കണമെന്നും സമിതി നിര്‍ദ്ദേശിച്ചു. ജില്ലയില്‍ 20ഓളം വെളിച്ചെണ്ണ സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിലവാരമില്ലാത്ത ഒന്‍പത് ബ്രാന്‍ഡുകള്‍ക്ക് താല്ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയതായി ഭക്ഷ്യസുരക്ഷാകാര്യാലയം യോഗത്തില്‍ അറിയിച്ചു. ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനൊപ്പം നിശ്ചയിച്ച വിലയില്‍ കൂട്ടിവാങ്ങുന്നില്ലെന്ന് സ്‌ക്വാഡുകള്‍ ഉറപ്പാക്കുകയും ചെയ്യും. ജെിഎസ്ടിയുടെ പേരില്‍ ഹോട്ടലുകളില്‍ അമിത വില ഈടാക്കുന്നതായി യോഗത്തില്‍ പരാതി ഉയര്‍ന്നിരുന്നു. ജിഎസ്ടി അഞ്ച് ശതമാനമായി കുറച്ച സാഹചര്യത്തില്‍ ഭക്ഷണവിലയില്‍ കുറവ്് വരുത്തണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. നികുതി കുറച്ചതിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്ന് ഹോട്ടല്‍ ഉടമകളുടെ സംഘടനകള്‍ വ്യക്തമാക്കി. ഒരുകിലോ വെളിച്ചെണ്ണയ്ക്ക് 200 രൂപ അടുത്ത് വന്നതോടെ തമിഴ് നാട്ടില്‍ നിന്ന് ഉള്‍പ്പെടെ മായംകലര്‍ന്ന വെളിച്ചെണ്ണ വിപണിയിലേക്ക് എത്തിയിരുന്നു. മണ്ഡലക്കാലത്ത് വെളിച്ചെണ്ണയുടെ ആവശ്യം ഉയരുമെന്നതിനാല്‍ വിലനിയന്ത്രണം അനിവാര്യമാണെന്നും ഗുണനിലവാരം ഉറപ്പാക്കണമെന്നും യോഗത്തില്‍ നിര്‍ദ്ദേശമുണ്ടായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.