പയ്യന്നൂര്‍: പാലക്കുന്ന് ആണൂര്‍ ദേശീയപാതയില്‍ എണ്ണലോറി മറിഞ്ഞ് റോഡില്‍ എണ്ണ പരന്നൊഴുകി. ഇന്നലെ രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. ആലക്കോട് കരുവഞ്ചാലില്‍ നിന്നും ചെറുവത്തൂരിലേക്ക് വെളിച്ചെണ്ണയുമായി പോവുകയായിരുന്ന മിനി ലോറയാണ് അപകടത്തില്‍പ്പെട്ടത്. ഓട്ടത്തിനിടെ ടയര്‍ പൊട്ടിത്തെറിച്ച് നിയന്ത്രണം വിട്ട ലോറി റോഡില്‍ മറിയുകയായിരുന്നു. അപകടത്തില്‍ ഡ്രൈവര്‍ പാടിയോട്ടുചാലിലെ സുമേഷ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: