പയ്യന്നൂര്‍: പയ്യന്നൂര്‍ പുതിയ ബസ്സ്റ്റാന്റിന് സമീപത്ത് ഉണ്ടായ തീപ്പിടിത്തത്തില്‍ രണ്ട് കടകള്‍ കത്തിനശിച്ചു. ഉച്ചക്ക് 3 മണിയോടെ അപകടം. ചെയിന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന സി.വി.ഹുസൈന്റെ ഉടമസ്ഥതയിലുള്ള ഹാജി അബ്ദുള്‍ അസീസ് ആന്റ് കമ്പനി, സി.വി.മുഹമ്മദലിയുടെ അമീന് ടെക്സ്റ്റയില്‍സ് എന്നീ കടകളാണ് കത്തിനശിച്ചത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് നിഗമനം. കടയുടെ മുകളില്‍ സൂക്ഷിച്ചിരുന്ന കിടക്കകള്‍, ഫൈബര്‍ സാധനങ്ങള്‍, ചൂരിദാര്‍ മെറ്റീരയലുകള് തുടങ്ങി നിരവധി സാധനങ്ങള്‍ നിശ്ശേഷം കത്തിനശിച്ചു. നഗര മധ്യത്തിലായതിനാല്‍ സംഭവം നടന്ന ഉടന്‍ തന്നെ ഫയര്‍ സേഫ്റ്റി ഓഫീസര്‍ കെ.പി.ബാലകൃഷ്ണന്റെ നേതൃത്വത്തിലെത്തിയ മൂന്ന് യൂനിറ്റ് ഫയര്‍ എഞ്ചിനുകള്‍ അരമണിക്കുറിനകം തീ നിയന്ത്രണ വിധേയമാക്കിയതിനാല്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായില്ല. പയ്യന്നൂര്‍ എസ്ഐ കെ.പി.ഷൈനിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും നാട്ടുകാരും ഗതാഗത നിയന്ത്രണവും രക്ഷാപ്രവര്‍ത്തനങ്ങളും നടത്തി. രണ്ട് കടകളിലും കുടി മുപ്പത് ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടമുണ്ടായതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: