കണ്ണൂര്‍: വില്‍പ്പനക്കായി കൊണ്ടുവന്ന നാല് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം ചിറയിന്‍കീഴ് പുത്തന്‍വിള കോളനിയിലെ മണികണ്ഠനെ(35)യാണ് ടൗണ്‍ സിഐ രത്നകുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചക്ക് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനടുത്തുവെച്ചാണ് ഇയാള്‍ പിടിയിലായത്. സഞ്ചിയില്‍ കഞ്ചാവുമായി പോവുകയായിരുന്ന മണികണ്ഠന് പോലീസിനെ കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാളെ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. ട്രെയിന്‍ മാര്‍ഗ്ഗം കഞ്ചാവ് കൊണ്ടുവന്ന് വില്‍ക്കുന്ന സംഘത്തിലെ കണ്ണിയാണ് ഇയാളെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: