വൈദ്യുതി ഓഫീസിലെ ക്യാഷ് കൗണ്ടര്‍ ഉടന്‍ തുറക്കും

Monday 13 November 2017 10:43 pm IST

പള്ളുരുത്തി: പള്ളുരുത്തി കെഎസ്ഇബി സെക്ഷന്‍ ഓഫീസിലെ മൂന്ന് ക്യാഷ് കൗണ്ടറുകളില്‍ രണ്ടെണ്ണം പിന്‍വലിച്ച സംഭവത്തില്‍ ബിജെപി നടത്തിയ പ്രതിഷേധം ഫലംകണ്ടു. രണ്ടു മാസം മുന്‍പ് വരെ സെക്ഷന്‍ ഓഫീസില്‍ പ്രവര്‍ത്തിച്ചിരുന്ന മൂന്നു കൗണ്ടറുകളില്‍ ഒരെണ്ണം അധികൃതര്‍ അടച്ചു പൂട്ടിയിരുന്നു. തിങ്കളാഴ്ച രാവിലെ മുതല്‍ അവശേഷിക്കുന്ന രണ്ടു കൗണ്ടറുകളില്‍ ഒരെണ്ണം കൂടി പിന്‍വലിച്ചതോടെ നാട്ടുകാര്‍ ദുരിതത്തിലായി. വൈദ്യുതി ഓഫീസിലെ ക്യൂ റോഡുവരെ നീണ്ടു. മണിക്കൂറുകള്‍ വരിയില്‍നില്‍ക്കേണ്ടി വന്ന പ്രായമായവരില്‍ പലരും അവശരായി. തുടര്‍ന്ന് ഒബിസി മോര്‍ച്ച തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റ് കെ.കെ. റോഷന്‍കുമാര്‍ വൈദ്യുത ഓഫീസിനു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഡിവിഷന്‍ അസ്സിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ബെന്‍ കുമാര്‍ ബാബുവുമായി നടത്തിയ ചര്‍ച്ചയില്‍ 48 മണിക്കൂറിനകം പള്ളുരുത്തി സെക്ഷന്‍ ഓഫീസില്‍ താല്ക്കാലിക ക്വാഷ്യറെ നിയമിക്കുമെന്ന ഉറപ്പില്‍ സമരം പിന്‍വലിക്കുകയായിരുന്നു. പി.പി. മനോജ്, സി.എസ്. സനീഷ്, എം.എച്ച്. ഹരീഷ് , നിബുരാജ് പള്ളുരുത്തി എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.