ഭൂഅധിനിവേശ യാത്രയ്ക്ക് സ്വീകരണം

Monday 13 November 2017 10:48 pm IST

തൃപ്പൂണിത്തുറ: കേരള പുലയര്‍ മഹാസഭ ജനറല്‍ സെക്രട്ടറി തുറവൂര്‍ സുരേഷ് നയിക്കുന്ന ഭൂഅധിനിവേശ യാത്രക്ക് കെപിഎംഎസ് തൃപ്പൂണിത്തുറ യൂണിയന്റെ നേതൃത്വത്തില്‍ സ്റ്റാച്യു ജംക്ഷനില്‍ സ്വീകരണം നല്‍കി. തുടര്‍ന്ന് നടക്കുന്ന യോഗത്തില്‍ യൂണിയന്‍ പ്രസിഡന്റ് വി.വി വിജു അധ്യക്ഷനായി. ജാഥ ക്യാപ്റ്റന്‍ തുറവൂര്‍ സുരേഷിന് സ്വീകരണം നല്‍കി. യൂണിയന്‍ സെക്രട്ടറി എ.വി. ബൈജു, കേരള ഹിന്ദു സാംബവ സമാജം പ്രതിനിധി ജിതേഷ് സി.പി, പട്ടികജാതി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് സോമദാസ് കെകെപിവൈഎം യൂണിയന്‍ സെക്രട്ടറി പി.വി രതീഷ് എന്നിവര്‍ സംസാരിച്ചു. സ്വാതി സാംസ്‌ക്കാരിക സമിതിയുടെ 'രക്തം കിനിയുന്ന ഭൂമി ' എന്ന നാടകവും നടന്നു.