തലശ്ശേരി: തലശ്ശേരിയിലും പാനൂരും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കുനേരെ സിപിഎം അക്രമം. തലശ്ശേരിയില്‍ ആര്‍എസ്എസ് പ്രവര്ത്തകന് കിഴക്കേ പാലയാട് അഷിത്തിനാണ്(23) അക്രമത്തില്‍ പരിക്കേറ്റത്.
രാത്രി 9 മണിയോട് കൂടി ബ്രണ്ണന്‍ കോളേജിന് സമീപത്തുവെച്ചാണ് അക്രമം നടന്നത്. പരിക്കേറ്റ അഷിത്തിനെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഎം പ്രവര്‍ത്തകനായ മനീഷിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് അക്രമം നടത്തിയത്.
പാനൂരില്‍ ആര്‍എസ്എസ് എലാങ്കോട് മണ്ഡല് കാര്യവാഹ് പാലക്കൂലിലെ സുജീഷിനെ (28) സിപിഎം സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു.പാലക്കൂലില്‍ വെച്ചാണ് സിപിഎം അക്രമിസംഘം സുജീഷിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ സുജീഷിനെ പാനൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ പ്രാഥമിക ശുശ്രൂഷ നല്കിയ ശേഷം തലശ്ശേരിയിലേക്ക് മാറ്റി. സംഭവത്തില്‍ ബിജെപി കൂത്തുപറമ്പ് മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: