കോഴിക്കോട്: കക്കയത്ത് നായാട്ടുകാരുടെ ആക്രമണത്തില്‍ രണ്ട് വനപാലകര്‍ക്ക് പരുക്കേറ്റു. ഫോറസ്റ്റര്‍ പ്രമോദ് കുമാര്‍, ഗാര്‍ഡ് ബാലകൃഷ്ണന് എന്നിവര്‍ക്കാണ് പരുക്കേറ്റത്.
കക്കയം ഫോറസ്റ്റ് സ്റ്റേഷന് സമീപം പുലര്‍ച്ചെയായിരുന്നു ആക്രമണം. വേട്ടയാടിയ മൃഗത്തിന്റെ ഇറച്ചിയുമായി രണ്ടു പേര് കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
ഉദ്യോഗസ്ഥരെ ഇടിച്ച് വീഴ്ത്തിയ ശേഷം കാറും മൂന്ന് ചാക്ക് ഇറച്ചിയും ഉപേക്ഷിച്ച് സംഘം രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ വനപാലകരെ കൂരാച്ചുണ്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നായാട്ടുകാര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: