സിറിയയില്‍ വ്യോമാക്രമണം:43 പേര്‍ കൊല്ലപ്പെട്ടു

Tuesday 14 November 2017 9:27 am IST

  ആലപ്പോ:വടക്കന്‍ സിറിയയില്‍ വിമത നിയന്ത്രണത്തിലുളള നഗരത്തില്‍ തിങ്കളാഴ്ച്ചയുണ്ടായ വ്യോമാക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 43 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആലപ്പോയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുളള അത്താരിബ് നഗരത്തിലെ മാര്‍ക്കറ്റിലാണ് ആക്രമണമുണ്ടായത്. മാര്‍ക്കറ്റില്‍ നല്ല ജനത്തിരക്ക് ഉളളപ്പോഴായിരുന്നു ആക്രമണം. നൂറിലധികം കടകള്‍ ആക്രമണത്തില്‍ തകര്‍ന്നു. റഷ്യന്‍ യുദ്ധവിമാനങ്ങളാണ് ആക്രമണം നടത്തിയതെന്ന് പ്രദേശിക മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തു.എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.