ചെന്നൈ: പ്രേമാഭ്യര്‍ത്ഥന നിരസിച്ച എഞ്ചിനീയറായ യുവതിയെ മുന്‍ സഹപാഠി വീടിനുള്ളില്‍ കയറി ചുട്ടു കൊന്നു. രക്ഷിക്കാനെത്തിയ അമ്മയ്ക്കും സഹോദരിക്കും ഗുരുതര പൊള്ളലേറ്റു.
ഒരുമാസം മുമ്പ് ഇയാളുടെ പ്രേമാഭ്യര്‍ത്ഥന യുവതി തള്ളിക്കളഞ്ഞിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ചെന്നൈയിലെ ആഡാമ്പക്കത്തിലാണ് സംഭവം.
ഇന്ദുജയെന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ വീട്ടിലെത്തിയ അക്രമി ഇന്ദുജയെ കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇയാളെ പരിചയമുള്ളതിനാല്‍ അമ്മ മകളെ വിളിക്കുകയും ചെയ്തു. ഇന്ദുജ വന്നപ്പോള്‍ കൈയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇതിനിടയില്‍ ഇയാള്‍ ഓടി രക്ഷപ്പെടുകയും ചെയ്തു.
അമ്മയ്ക്ക് 49% പൊള്ളലേറ്റിട്ടുണ്ട്. പൊള്ളലേറ്റ സഹോദരിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: