ലൈംഗിക സ്പര്‍ശനം: സീനിയര്‍ ബുഷിനെതിരെ യുവതി രംഗത്ത്

Tuesday 14 November 2017 1:05 pm IST

  വാഷിങ്ടണ്‍: യുഎസ് മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് സീനിയറിനെതിരെ പരാതിയുമായി ഒരു വനിത കൂടി രംഗത്ത്. റോസലിന്‍ കോറിഗന്‍ എന്ന സ്ത്രീയാണ് ആരോപണമുന്നയിച്ച് രംഗത്തെത്തിയത്. കൗമാരപ്രായത്തില്‍ ബുഷിനൊപ്പം ഫോട്ടോയെടുക്കാന്‍ നോക്കിയപ്പോഴാണ് മോശം അനുഭവമുണ്ടായതെന്നാണ് ആരോപണം. 2003ല്‍ ടെക്‌സസില്‍ സിഐഎ ഓഫീസര്‍മാരുടെ യോഗത്തിനിടെ ബുഷ് സീനിയറിനൊപ്പം താനും അമ്മയും ഫോട്ടോ എടുത്തിരുന്നു. അന്ന് 16 വയസുണ്ടായിരുന്ന തന്റെ ശരീരത്തില്‍ മോശമായി സ്പര്‍ശിച്ച് ബുഷ് സീനിയര്‍ കോമഡി പറയുകയായിരുന്നു. വലിയ നടുക്കമാണ് അന്നുണ്ടായതെന്ന് റോസലിന്‍ വെളിപ്പെടുത്തി. ബുഷ് സീനിയറിനെതിരെ പരാതിയുമായി രംഗത്തെത്തുന്ന ആറാമത്തെ സ്ത്രീയാണ് റോസലിന്‍. 2014ല്‍ ബുഷ് തന്നോട് മോശമായി പെരുമാറിയെന്നാരോപിച്ച് നടി ഹേതര്‍ ലിന്‍ഡാണ് ആദ്യം പരാതിയുന്നയിച്ചത്.