സരിത കൊട്ടാരക്കര കോടതിയില്‍

Tuesday 14 November 2017 2:45 pm IST

കൊട്ടാരക്കര: സോളാര്‍കേസിലെ സരിത എസ്.നായര്‍ ഇന്നലെ കൊട്ടാരക്കര കോടതിയില്‍ ഹാജരായി. സരിതയുമായി ബന്ധപെട്ട രണ്ട് കേസുകളില്‍ ജാമ്യം എടുക്കുന്നതിനു വേണ്ടിയായിരുന്നു കോടതിയില്‍ ഹാജരായത്. ഇന്നലെ ഉച്ചക്ക് മൂന്നിന് ജൂഡിഷ്വല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നിലാണ് ഇവര്‍ അഭിഭാഷകനോടൊപ്പം എത്തിയത്. ഒരു ചെക്കുതട്ടിപ്പ് കേസിലും ഒരു വാഹനാപകടകേസിലുമാണ് ഇവര്‍ ഇന്നലെ ജാമ്യം എടുത്തത്. കൊട്ടാരക്കര മൈലം പള്ളിക്കല്‍ സ്വദേശിനി ജെമിനിഷയുടെ പക്കല്‍ നിന്നും 3.8 ലക്ഷം രൂപ ചെക്ക് നല്‍കി കൈപറ്റിയ കേസില്‍ ജാമ്യം എടുത്ത ശേഷം കേസിന് തുടര്‍ച്ചയായി കോടതിയില്‍ ഹാജരായിരുന്നില്ല. ഇതേ തുടര്‍ന്ന് ഇവര്‍ക്ക് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. 2015 മെയ് 17 ന് എംസി റോഡില്‍ കരിക്കത്ത് വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ബൈക്കുമായി കൂട്ടി ഇടിച്ചിരുന്നു. ഈ രണ്ട് കേസുകളിലും ജാമ്യമെടുക്കുന്നതിനു വേണ്ടിയാണ് സരിത കൊട്ടാരക്കര കോടതിയില്‍ എത്തിയത്. രണ്ട് കേസുകളിലും ഇന്നലെ കോടതിയില്‍ നിന്നും അവര്‍ ജാമ്യം നേടിയിട്ടുണ്ട്. ചെക്ക് കേസ് വീണ്ടും പരിഗണിക്കുന്നത് അടുത്ത മാസം 16 നാണ്. വാഹനാപകട കേസ് പരിഗണിക്കുന്നത് 2018 ഫെബ്രുവരി ഏഴിനുമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.