കൊല്ലം-ചെങ്കോട്ട റെയില്‍പാത കമ്മീഷനിങ് ജനുവരിയില്‍

Tuesday 14 November 2017 2:47 pm IST

കൊല്ലം: കൊല്ലം-ചെങ്കോട്ട റെയില്‍പാതയുടെ കമ്മീഷനിങ് നേരത്തെ നിശ്ചയിച്ച പ്രകാരം 2018 ജനുവരിയില്‍ തന്നെ നടത്തുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍. ഇതു സംബന്ധിച്ച ഉറപ്പ് എന്‍.കെ.പ്രേമചന്ദ്രന്‍ എംപിക്ക് ലഭിച്ചിട്ടുണ്ട്. കൊല്ലം ലോകസഭാ മണ്ഡലത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ കേന്ദ്രമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണിത്. പുനലൂര്‍-ചെങ്കോട്ട ലൈനിലെ വിവിധ സ്റ്റേഷനുകളുടെ യാത്രാസൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. കലയനാട് ഹാള്‍ട്ട് സ്റ്റേഷന്‍ അനുവദിക്കണമെന്നുള്ള എംപിയുടെ ആവശ്യം സാങ്കേതിക പരിശോധനകള്‍ നടത്തും. കമ്മീഷന്‍ ചെയ്യുന്നതോടെ മുമ്പുണ്ടായിരുന്ന തീവണ്ടികളും പുതിയ തീവണ്ടികളും സര്‍വീസ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ചെന്നൈ എഗ്മൂര്‍ കൊല്ലം അനന്തപുരി എക്‌സ്പ്രസിന് കൊല്ലത്ത് നിന്നും തിരുവനന്തപുരത്തേക്കും തിരുവനന്തപുരത്തു നിന്നും കൊല്ലത്തേക്കും ഡി-റിസര്‍വ്ഡ് കംപാര്‍ട്ടുമെന്റുകള്‍ അനുവദിക്കണമെന്നും പരവൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നുമുള്ള ആവശ്യം പരിഗണിക്കാമെന്നും മന്ത്രി പറഞ്ഞു. അനന്തപുരി എക്‌സ്പ്രസ് കൊല്ലത്തേക്ക് നീട്ടിയപ്പോള്‍ തീവണ്ടി സര്‍വീസ് യാത്ര ആരംഭിക്കുന്നതും അവസാനിക്കുന്നതുമായ സ്റ്റേഷനില്‍ നിന്നും ഡി-റിസര്‍വ്ഡ് കംപാര്‍ട്ട്‌മെന്റ് അനുവദിക്കുന്നതിനായി ഡി-റിസര്‍വ് കംപാര്‍ട്ട്‌മെന്റ് കൊല്ലത്തേക്ക് നീട്ടാനുള്ള ഉത്തരവ് പുറപ്പെടുവിക്കാത്തതിലുള്ള അപാകതയും എന്‍.കെ.പ്രേമചന്ദ്രന്‍ എംപി മന്ത്രിയെ ധരിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.