റബ്ബര്‍ഷീറ്റ് മോഷണസംഘം അറസ്റ്റില്‍

Tuesday 14 November 2017 2:47 pm IST

കുന്നത്തൂര്‍: കുന്നത്തൂര്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും റബ്ബര്‍ഷീറ്റുകളും കാര്‍ഷിക ഉല്‍പ്പന്നങ്ങളും മോഷ്ടിച്ച് വില്‍ക്കുന്ന മൂന്നംഗസംഘത്തെ ശാസ്താംകോട്ട പോലീസ് അറസ്റ്റു ചെയ്തു. നാട്ടുകാരുടെ രഹസ്യ വിവരത്തെ തുടര്‍ന്ന് ഞായറാഴ്ചയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കുന്നത്തൂര്‍ നടുവിലേമുറി ബിജിഭവനത്തില്‍ ബിജു (22), ഭൂതക്കുഴി പ്രശാന്ത് ഭവനില്‍ പ്രശാന്ത് (25), മനാമ്പുഴയില്‍ വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം ആര്യനാട് പറണ്ടോട് സ്വദേശി ശില്‍പ്പി (21) എന്നിവരാണ് അറസ്റ്റിലായത്. പോരുവഴി ഇടയ്ക്കാട് നിന്നും 300 ഷീറ്റുകള്‍ മോഷ്ടിച്ചതുള്‍പ്പെടെ നിരവധി സമാനമായ മോഷണങ്ങള്‍ ഇവര്‍ നടത്തിയതായി പോലീസ് അറിയിച്ചു.പ്രതികളെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.