കണ്ണൂര്‍: കണ്ണൂര്‍ മുനിസിപ്പല്‍ കോര്പ്പറേഷന് പരിധിയില്‍ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ പ്രദേശങ്ങളിലായി അഞ്ച് പാര്‍ക്കുകളുടെ നിര്‍മ്മാണത്തിനും രണ്ട് പാര്‍ക്കുകളുടെ നവീകരണത്തിനും പുതിയ ബസ് സ്റ്റാന്റ് മുതല്‍ പ്രഭാത് ജംഗ്ഷന് വഴി പയ്യാമ്പലം വരെ ഫുട്പാത്ത് നിര്‍മ്മാണം, സൈക്കില്‍ ട്രാക്ക് നിര്‍മ്മാണം എന്നിവക്കുമായി 12.1 കോടി രൂപയുടെ പദ്ധതി തയ്യാറാക്കുന്നു. കഴിഞ്ഞദിവസം നടന്ന കോര്പ്പറേഷന് കൗണ്‍സില്‍ യോഗം പദ്ധതിയുടെ വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ടിന് അംഗീകാരം നല്കി. ചേലോറ, ആവേരപ്പറമ്പ്, കാപ്പാട് ശിശുമന്ദിരം, പയ്യാമ്പലം, ആനക്കുളം എന്നിവിടങ്ങളിലാണ് പുതുതായി പാര്‍ക്കുകള്‍ നിര്‍മ്മിക്കുന്നത്. എസ്എന്‍ പാര്‍ക്ക്, ബാബു രാജേന്ദ്രപാര്‍ക്ക് എന്നിവയാണ് നവീകരിക്കാന്‍ ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: