പിണറായി ഇരട്ടച്ചങ്കനല്ല വെറും ഓട്ടമുക്കാല്‍ - കെ.സുരേന്ദ്രന്‍

Tuesday 14 November 2017 5:24 pm IST

കോഴിക്കോട്: ഹൈക്കോടതിയുടെ പരാമര്‍ശം ഉണ്ടായിട്ടുപോലും തോമസ് ചാണ്ടിയെ സംരക്ഷിച്ച്‌ നിര്‍ത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരട്ടച്ചങ്കനല്ല വെറും ഓട്ടമുക്കാലാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. ഹൈക്കോടതിയുടെ ഈ അടിയിലൂടെ തോമസ് ചാണ്ടി മാത്രമല്ല പിണറായി വിജയനും കൂടിയാണ് വിവസ്ത്രനാക്കപ്പെട്ടതെന്നും കെ.സുരേന്ദ്രന്‍ തന്റെ ഫേയ്സ് ബുക്ക് പോസ്റ്റില്‍ പറയുന്നു. ഹൈക്കോടതിയുടെ ഈ അടി യഥാര്‍ഥത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖത്താണ് കിട്ടിയത്. ഇത്രയും രൂക്ഷമായ പ്രതികരണം പിണറായി വിജയന്റെ നിലപാടിനേറ്റ പ്രഹരമാണ്. തോമസ് ചാണ്ടി മാത്രമല്ല പിണറായി വിജയനും രാജിവെക്കണം. ഇത്രയും വലിയ ഒരു തട്ടിപ്പുകാരന് സര്‍ക്കാരിനെതിരെ കേസ്സു കൊടുക്കാനുള്ള അവസരമൊരുക്കിയത് പിണറായി വിജയനാണ്. പണച്ചാക്കുകളുടെ മുന്നില്‍ മുട്ടുവിറക്കുന്ന പിണറായി വിജയന്‍ ഇരട്ടച്ചങ്കനല്ല വെറും ഓട്ടമുക്കാലാണെന്ന് തെളിഞ്ഞിരിക്കുകയാണ്. നാണവും മാനവുമുണ്ടെങ്കില്‍ പിണറായി വിജയന്‍ രാജിവയ്ക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. https://www.facebook.com/KSurendranOfficial/posts/1527589097325721