പാക്കിസ്ഥാന്‍ പിഒകെ ഒഴിയണം: ഇന്ത്യ

Tuesday 14 November 2017 5:54 pm IST

ജനീവ: അനധികൃതമായി പാക്കിസ്ഥാന്‍ കൈവശം വച്ചിരിക്കുന്ന പാക്കധിനിവേശ കശ്മീര്‍(പിഒകെ)​ ഒഴിയണമെന്ന് ഇന്ത്യ ഐക്യരാഷ്ട്ര സഭയില്‍ ആവശ്യപ്പെട്ടു. പിഒകെയിലെ പീഡനങ്ങള്‍ അവസാനിപ്പിക്കണം, നിയമവിരുദ്ധ കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലുകളും നിര്‍ത്തണമെന്നും ഐക്യരാഷ്ട്രസഭയുടെ വാര്‍ഷിക അവലോകന യോഗത്തില്‍ ഇന്ത്യ ആവശ്യപ്പെട്ടു. പാക്കിസ്ഥാനിലെ നിര്‍ബന്ധിത മതംമാറ്റങ്ങളും ന്യൂനപക്ഷ സമുദായങ്ങളിലെ( ഹിന്ദു, സിഖ്, ക്രിസ്ത്യന്‍) പെണ്‍കുട്ടികളെ നിര്‍ബന്ധമായി മതംമാറ്റി വിവാഹം കഴിപ്പിക്കുന്നതും അവസാനിപ്പിക്കണം. ഭീകരരുടെ സുരക്ഷിത താവളങ്ങള്‍ ഇല്ലാതാക്കണം, ഇന്ത്യ തുടര്‍ന്നു.