കശ്മീരില്‍ രണ്ടു ഭീകരരെ കൊന്നു; ജവാന് വീരമൃത്യു

Tuesday 14 November 2017 5:59 pm IST

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ സൈന്യം രണ്ടു ഭീകരരെ കൊന്നു. ഏറ്റുമുട്ടലില്‍ സൈനികന്‍ വീരമൃത്യു വരിച്ചു. കുല്‍ഗാമിലെ നൗബംഗ് കുന്ദ് ഗ്രാമത്തിലാണ് സംഭവം. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സൈന്യം തെരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. രണ്ടു സൈനികര്‍ക്കാണ് വെടിയേറ്റത്. ഒരാള്‍ മരിച്ചു. സൈന്യത്തിന്റെ തിരിച്ചടിയില്‍ ഐജാസ് മാക്രൂ, ഷംസുള്‍ വിഖാര്‍ എന്നീ ഭീകരരാണ് മരിച്ചത്.