നീലച്ചിത്രം; ഹാര്‍ദ്ദിക്കിന് കോടതിയെ സമീപിക്കാം: കേന്ദ്രമന്ത്രി

Tuesday 14 November 2017 6:24 pm IST

ന്യൂദല്‍ഹി: എന്‍ഡിടിവി പുറത്തുവിട്ട സെക്‌സ് വീഡിയോ തന്റേതല്ലെങ്കില്‍ കോടതിയെ സമീപിക്കാന്‍ കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്ങ് ഹാര്‍ദ്ദിക് പട്ടേലിനെ വെല്ലുവിളിച്ചു. വീഡിയോ കെട്ടിച്ചമച്ചതാണെങ്കില്‍, അതിനു പിന്നില്‍ ബിജെപിയാണെന്ന് കരുതുന്നുണ്ടെങ്കില്‍ ഹാര്‍ദ്ദിക്കിന് നിയമ നടപടി തേടാം. ആരും തടയില്ല. സിങ്ങ് പറഞ്ഞു. ഹാര്‍ദ്ദിക്ക് യുവതിക്കൊപ്പമുള്ള വീഡിയോ കഴിഞ്ഞ ദിവസമാണ് എന്‍ഡിടിവി പുറത്തുവിട്ടത്. അതിനിടെ വീഡിയോ തന്‍േറതല്ലെന്ന് തെളിയിക്കാന്‍ ഹാര്‍ദ്ദിക്കിന്റെ എതിരാളികളായ പട്ടേലര്‍ സമുദായാംഗങ്ങള്‍ പറഞ്ഞു. വെളിപ്പെടുത്തിയില്ലെങ്കില്‍ കൂടുതല്‍ വീഡിയോ പുറത്തുവിടും. അവര്‍ തുടര്‍ന്നു. പുതിയ വീഡിയോ പുറത്ത് അതിനിടെ ഹാര്‍ദ്ദിക്ക് മദ്യപിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തായി. പട്ടേലര്‍ സമുദായത്തിന് സംവരണം തേടി ഹാര്‍ദ്ദിക് പട്ടേലിന്റെ നേതൃത്വത്തില്‍ മെയ് മാസത്തില്‍ സമരം നടന്നിരുന്നു. തലമൊട്ടയടിച്ച് മാര്‍ച്ച് ചെയ്യുന്ന വേളയില്‍ സൃഹുത്തള്‍ക്കൊപ്പം മദ്യപിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്.