ദാവൂദിന്റെ മുംബൈയിലെ സ്വത്ത് ലേലം ചെയ്തു

Tuesday 14 November 2017 7:05 pm IST

മുംബൈ: പാക്കിസ്ഥാനില്‍ കഴിയുന്ന കൊടും ഭീകരന്‍ ദാവൂദ് ഇബ്രാഹിമിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന മുംബൈയിലെ ഹോട്ടല്‍ ഉള്‍പ്പെടെയുള്ള മൂന്നു വസ്തുവകകള്‍ 11.58 കോടി രൂപക്ക് ലേലം ചെയ്തു. നേരത്തെ ഈ വസ്തുവകകള്‍ സര്‍ക്കാര്‍ കണ്ടുകെട്ടിയതായിരുന്നു. കള്ളക്കടത്തുകാര്‍ക്കെതിരെയുള്ള കേന്ദ്ര ധനമന്ത്രാലയത്തിന്റെ ആക്ട് പ്രകാരമാണ് നടപടി. സൈഫി ബുര്‍ഹാനി അപ്‌ലിഫ്‌മെന്റ് ട്രസ്റ്റാണ് വസ്തുവകകള്‍ ലേലത്തിലെടുത്തത്. റൗണാഖ് അഫ്‌റോസ് ഹോട്ടലിന് 4.53 കോടി, ഷബ്‌നം ഗസ്റ്റ് ഹൗസിന് 3.52കോടി, ധര്‍മ്മവാല കെട്ടിടത്തിന് 3.53 കോടിയും ലഭിച്ചു.