പയ്യന്നൂര്‍: ടാങ്കര്‍ ലോറിയില്‍ നിന്നും ഗ്യാസ് ചോര്‍ന്നത് ജനങ്ങളെ ആശങ്കയിലാക്കി. കരിവെള്ളൂര്‍ പാലത്തറയില് നിര്‍ത്തിയിട്ട ടാങ്കറില്‍ നിന്നാണ് കഴിഞ്ഞദിവസം ഗ്യാസ് ചോര്‍ന്നത്. പാലത്തറ പഴയറോഡില്‍ നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയുടെ വാള്‍വ് ലീക്കായതിനെ തുടര്‍ന്നാണ് ചോര്‍ച്ചയുണ്ടായത്. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടനെ നാട്ടുകാര്‍ ഫയര്‍ഫോഴ്സിലും പോലീസിലും വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ ഫയര്‍ ഫോഴ്സ് അധികൃതര്‍ ഗ്യാസ് ടാങ്കറിന്റെ വാള്‍വ് അടച്ച് ചോര്‍ച്ച തടഞ്ഞതോടെയാണ് അപകടഭീഷണി ഒഴിവായയത്. മംഗലാപുരത്ത് നിന്നും കോഴിക്കോട് ചേളാരിയിലേക്ക് പോവുകയായിരുന്ന കെ.എല്‍ 01 എഎ 7566 നമ്പര്‍ ടാങ്കര്‍ ലോറിയില്‍ നിന്നാണ് ചോര്‍ച്ചയുണ്ടായത്. ദേശീയപാതയുടെ പല ഭാഗങ്ങളിലും ടാങ്കര്‍ ലോറികള്‍ നിര്‍ത്തിയിടുന്നത് നാട്ടുകാര്‍ക്ക് ഭീഷണയായി മാറിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: