ചേര്‍ത്തല: സിപിഎം അക്രമങ്ങള്‍ക്കെതിരെ അമ്മമാര്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കും. കഴിഞ്ഞ കുറെ നാളുകളായി കുറുപ്പംകുളങ്ങര, ആഞ്ഞിലിപ്പാലം, കരുവാ മേഖലയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അക്രമങ്ങള്‍ക്ക് ഇരയാകുകയാണ്. ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീട്കയറി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ ആക്രമിക്കുന്നത് പതിവായിട്ടും ചുരുക്കം ചില കേസുകളിലാണ് പ്രതികള്‍ പിടിയിലായത്.
ഒരു വയസുള്ള കുഞ്ഞിനെയും ഭാര്യയേയും ആക്രമിച്ചെന്ന് കാട്ടി പ്രദേശത്തെ ഡിവൈഎഫ്ഐ നേതാവ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ് നല്‍കിയിരുന്നു.ഈ ഡിവൈഎഫ്ഐ നേതാവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ വിഷ്ണുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
സിപിഎം നടത്തുന്ന ആക്രമണങ്ങളില്‍ പോലീസ് മൗനം പാലിക്കുകയാണെന്നും പ്രദേശത്തെ ക്രമസമാധാനം പുനസ്ഥാപിച്ച് ജനങ്ങളുടെ സൈ്വര്യജീവിതം ഉറപ്പാക്കാന്‍ നടപടിയുണ്ടാകണമെന്നും കാട്ടി മേഖലയിലെ അമ്മമാര്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കാനൊരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: