റോഡ് തകര്‍ന്നു; യാത്ര ദുഷ്‌കരം

Tuesday 14 November 2017 9:15 pm IST

ആലക്കോട്: ആലക്കോട്-ഉദയഗിരി പഞ്ചായത്തുകളിലെ നൂറുകണക്കിന് ജനങ്ങള്‍ക്ക് ഉപകാരപ്രദമായ ആലക്കോട് -കോളി-പുവ്വംചാല്‍ റോഡ് തകര്‍ന്ന് മൂലം യാത്ര ദുഷ്‌കരമായി. ആലക്കോട് ടൗണിനോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമാണെങ്കിലു യാതൊരുവിധ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളും എത്തിനോക്കാത്ത ഗ്രാമമാണ് കോളി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ടാറിട്ട ഈ റോഡ് തകര്‍ന്നിട്ട് വര്‍ഷങ്ങളായെങ്കിലും അറ്റകുറ്റപ്പണികള്‍ നടത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. റോഡില്‍ നിറയെ ഉരുളന്‍ കല്ലുകള്‍ കിടക്കുന്നതിനാല്‍ കാല്‍നടയാത്ര പോലും ദുഷ്‌കരമാണ്. ആലക്കോട് നിന്നും കോളി, പുവ്വംചാല്‍ വഴി കാപ്പിമല വരെ പോകുന്നതാണ് ഈ റോഡ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ഈ റോഡ് പുനരുദ്ധാരണ പ്രവര്‍ത്തനത്തിനായി കോടികളുടെ പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇതെല്ലാം കടലാസില്‍ മാത്രമായി ഒതുങ്ങിയിരിക്കുകയാണ്. റോഡിന്റെ അറ്റകുറ്റപ്പണികള്‍ അടിയന്തിരമായി നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.